വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോ​ഗ്യ സംഘടനയിലെ വിദ​ഗ്ധ സംഘം

ബെയ്ജീം​ഗ്: വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോ​ഗ്യ സംഘടനയിലെ വിദ​ഗ്ധ സംഘം. വുഹാനിലെ ഏറ്റവും വലിയ വെറ്റ് മാർക്കറ്റായ മായ്ഷാസൂ മാർക്കറ്റ് സംഘം സന്ദർശിച്ചു.ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. ഈ പശ്ചാത്തലത്തിലാണ് ലോകാരോ​ഗ്യ സംഘടനയിലെ വിദ​ഗ്ധ സംഘം വുഹാൻ സന്ദർശിച്ചത്.

മാർക്കറ്റ് കൂടാതെ വുഹാനിലെ ജിൻയിന്റാൻ ആശുപത്രിയും, ഹൂബെയ് ആശുപത്രിയും സംഘം സന്ദർശിച്ചു. അതേസമയം പരിശോധനാ സംഘം ചൈനീസ് അധികൃതർ പറയുന്നിടത്തുമാത്രമേ പോകുന്നുള്ളുവെന്ന ആരോപണം ഉയരുകയാണ്.

കൊറോണ വ്യാപനം തുടങ്ങി ഒരു വർഷം കഴിഞ്ഞുള്ള സന്ദർശനത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനവും ഉയരുകയാണ്. സിൻഹുവാ ആശുപത്രി, വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വുഹാൻ സി.ഡി.സി ലാബോറട്ടറി എന്നിവയിൽ ലോകാരോഗ്യ സംഘടനാ സംഘം സന്ദർശനം നടത്തും.