കോട്ടയം: മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റി കോട്ടയത്തിന്‍റെ അഭിമാനമായിരിക്കുകയാണ് രാജപ്പൻ. ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാത്ത രാജപ്പൻ വേമ്പനാട്ട് കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്.
പ്രധാനമന്ത്രി പ്രശംസിച്ചതൊന്നും അരിയാതെ പതിവു പോലെ രാവിലെ തന്നെ രാജപ്പൻ ചേട്ടൻ വളളവുമായി എത്തി വേമ്പനാട്ട് കായലിലെ കുപ്പി പെറുക്കാൻ ഇറങ്ങി. ഉച്ചയോടെ അയൽവാസികളാണ് വിവരം അറിയിക്കുന്നത്. പ്രധാന മന്ത്രിയുടെ പ്രശംസയിൽ അതിയായ സന്താഷമുണ്ടെന്ന് രാജപ്പൻ പ്രതികരിച്ചു.
14 വഷമായി വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തുച്ഛമായ വരുമാനേ ഉളളൂവെങ്കിലും വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് തന്‍റെ ജോലിയിലെ സന്താഷമെന്ന് രാജപ്പൻ പറയുന്നു.
ആരും അറിയാതിരുന്ന തന്‍റെ ജീവിതം ലോകം മുഴുവൻ അറിഞ്ഞ് പ്രാധാനമന്ത്രിയുടെ പ്രശംസ പിടിച്ച പറ്റിയ രാജപ്പൻ ചേട്ടൻ ചെറിയ ചില ആഗ്രഹങ്ങൾ കൂടി ബാക്കിയുണ്ട്. സ്വന്തമായി ഒരു വള്ളവും ഒരു വീടും വേണമെന്നതാണ് അതെന്നും രാജപ്പൻ പറയുന്നു.
മരണം വരെ താൻ ചെയ്യുന്ന ജാലി തുർന്ന കൊണ്ടേയിരുന്ന വേമ്പനാട്ട് കായലിനെ എന്നും സുന്ദരമാക്കാൻ തന്നെയാണ് തീരുമാനം. ശാരീരിക പരിമിതികൾ ഒന്നിനും ഒരു തടസ്സമല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഉപജീവനത്തിലൂടെ പ്രകൃതി സംരക്ഷണവും യാഥാർത്ഥ്യമാക്കുകയാണ് രാജപ്പൻ.