കാസർകോട്: പൊള്ളയായ അവകാശവാദങ്ങൾ നിരത്തുന്ന സംസ്ഥാന സർക്കാർ കേരളത്തിന്റെ അഞ്ചുവർഷം പാഴാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുമ്പളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യകേരളയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിജയിച്ച പ്രതിപക്ഷനേതാവെന്ന നിലയിലാണ് രമേശ് ചെന്നിത്തല കേരളയാത്ര നടത്തുന്നത്
സർക്കാരിന്റെ അഴിമതികളും കള്ളത്തരങ്ങളും ഒന്നൊന്നായി രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നുവെന്ന് ഐശ്വര്യകേരളയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉമ്മൻചാണ്ടി പറഞ്ഞു.
കേരളം ഭരിക്കുന്നത് അധോലോക സർക്കാരാണെന്ന് രമേശ് ചെന്നിത്തല. കൊളളസംഘത്തിന്റെ കോട്ടപോലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും കൊളളക്കാർക്ക് ഒത്താശ ചെയ്തത് മറക്കാനാകില്ല. അഴിമതി ശാസ്ത്രീയമായി നടത്തുന്ന സർക്കാരാണ് പിണറായി വിജയന്റേത്.
വികസനത്തിന് തുരങ്കംവച്ചത് സിപിഎം ഗെയ്ൽ അടക്കം വൻവികസന പദ്ധതികൾക്ക് തുരങ്കം വച്ചത് സിപിഎമ്മാണ്. സ്വന്തമായി ഏതെങ്കിലും പദ്ധതി തുടങ്ങി പൂർത്തിയാക്കാൻ സർക്കാരിനായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ബിജെപിയും സിപിഎമ്മും ഇരട്ടപ്പുത്രൻമാരാണെന്നും ഇരുവരും വോട്ടുകച്ചവടത്തിന് ഒരുങ്ങുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പാണക്കാട്ട് ആരുവരുന്നെന്ന് നോക്കി സിപിഎം ഗേറ്റിൽ ഇരിക്കേണ്ടെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം.