ഇരിട്ടി : കപ്പ ബിരിയാണി കഴിക്കുമ്പോൾ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ കളിയിലഴികത്ത് സുധാകരൻ്റെ മകൻ അജേഷാ (39) ണ് മരിച്ചത്. ലോറി ഡ്രൈവർ ആയിരുന്നു അജേഷ്. ഞായറാഴ്ച വൈകുന്നേരം കപ്പ ബിരിയാണി കഴിച്ചു കൊണ്ടിരിക്കെ എല്ല് തൊണ്ടയിൽ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു.
ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ യാഥാർത്ഥ കാരണമെന്തെന്ന് അറിയികുയുള്ളൂ. അമ്മ:ചന്ദ്രിക , ഭാര്യ : സരിത