ന്യൂഡെൽഹി: കെ കെ രാഗേഷ് എംപിക്ക് കൊറോണ. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി ഡെൽഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജീവമായിരുന്നു കെ കെ രാഗേഷ്.
കർഷകസമര വേദി ഒഴിപ്പിക്കലിനെതിരെ ഗാസിപ്പൂരില്‍ നടന്ന പ്രതിഷേധത്തിലും രാഗേഷ് പങ്കെടുത്തിരുന്നു. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാരെയും ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.