ബംഗളൂരു: കൊറോണ സൗഖ്യമായതിനെ തുടർന്ന് എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ആശുപത്രി വിട്ടു. അവർ ചികിത്സയിലായിരുന്നു. അവർ ഒരാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയും. പിന്നീട് തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കും പ്രചാരണത്തിലേക്കും കടക്കും.
ബുധനാഴ്ചയോടെ തമിഴ്നാട്ടിലേക്ക് തിരിക്കുമെന്നാണ് അണികൾ അറിയിച്ചത്. ശശികലയ്ക്ക് ഇന്ന് ആശുപത്രി വിടാമെന്ന് ആശുപത്രി സൂപ്രണ്ട് രാവിലെ വ്യക്തമാക്കിയിരുന്നു. ഇനിയും ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ബംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിഞ്ഞത്. മൂന്ന് ദിവസമായി കൊറോണ ലക്ഷണങ്ങൾ കാണിക്കുന്നില്ല. കൃത്രിമ ഓക്‌സിജൻ നൽകാതെ തന്നെ ശ്വസിക്കാനാവുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞദിവസമാണ് അവസാനിച്ചത്.