Home State പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

0

കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ (42)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ.

ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയാണ്. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്‌ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സോമദാസ്‌.

കൊറോണ ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി, ചികിൽസ തുടങ്ങി. കഴിഞ്ഞ ദിവസം കൊറോണ മുക്തനായി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെൺമക്കളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here