ന്യൂഡെല്‍ഹി: പുതിയ കൊറോണ വാക്‌സിന്‍ നൊ വൊ വാക്‌സിന്‍ ജൂണ്‍ മുതല്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ കഴിയുമെന്ന് സെറം ഇന്‍സ്റ്റിയൂട്ട് ഡയറക്ടര്‍ സിപി നമ്പ്യാർ. വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ കേന്ദ്രത്തിന് കത്തു നല്‍കിയിരിക്കുകയാണ്. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകുമെന്നും സിപി നമ്പ്യാര്‍ പറയുന്നു.
അമേരിക്കന്‍ കമ്പനിയായ നൊ വൊ വാക്‌സിന്‍ ജനിതക മാറ്റം വന്ന വൈറസുകളേയും ഫലപ്രദമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുകെയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നോവാക്‌സ് 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. നോവാക്‌സിനുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഐസിഎംആറും സഹകരിക്കുന്നുണ്ട്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചാല്‍ വന്‍തോതില്‍ ഉല്പാദന കരാറുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ ലഭ്യമാകാന്‍ ഇടയുള്ള വാക്‌സിനുകളിലൊന്നാണിതെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ദിവസമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ വാക്‌സിന് അമുമതി തേടിയത്. നോവാക്‌സ് കമ്പനിയുടെ നൊ വൊ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോന്ദ്രത്തിന്റെ അനുമതി തേടിയത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കിയത്. ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്’ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.