കൊച്ചി: ഡെയറി വ്യവസായത്തെ മുൻനിറുത്തി രാഷ്ട്രീയ കാമധേനു ആയോഗ് ഗോ ശാസ്ത്രത്തിൽ പരീക്ഷ’ നടത്തുന്നു. ഫെബ്രുവരി 25ന് നടത്തുന്ന പരീക്ഷയിൽ 24 രാഷ്ട്രങ്ങളിൽ നിന്നുള്ളവർ ഇതുവരെ പേരു രജിസ്റ്റർ ചെയ്തു. 2019ൽ കേന്ദ്രസർക്കാർ സ്ഥാപിച്ച ആയോഗ് നടത്തുന്ന ഗൗവിജ്ഞാൻ പ്രചാർ പ്രസാർ പരീക്ഷയിൽ ഒരു കോടി പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡെയറി വ്യവസായം ലോകത്താകെ അവശ്യസർവീസായി മാറുമ്പോൾ, ശാസ്ത്രീയമായി ആധുനികവത്കരിക്കുക, ഗോസംരക്ഷണത്തിനും ഗോക്കളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനും പ്രചാരണം നൽകുക, ഗോക്കളെ കശാപ്പ് ചെയ്യുന്നത് ഒഴിവാക്കുക എന്നിവയാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ ലക്ഷ്യങ്ങൾ. അടുത്ത ഘട്ടത്തിൽ കാർഷിക മേഖലയിലെ തൊഴിലിനുള്ള യോഗ്യതയായി ഈ പരീക്ഷയെ മാറ്റും.
സർവകലാശാലകളിൽ ഇതുമായി ബന്ധപ്പെട്ട ചെയറുകൾ ഉണ്ടാകും. ഭാവിയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ തുടങ്ങും. പരീക്ഷ ഓൺലൈനായാണ്. ഫീസില്ല. ഒരു മണിക്കൂർ നീളുന്ന പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ്. പഠനസാമഗ്രികൾ ആർ.കെ.എയുടെ വെബ്സൈറ്റിൽ ലഭിക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പരീക്ഷ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് എഴുതാം.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 18.പരീക്ഷ നാല് വിഭാഗങ്ങളിൽ1. എട്ടാംക്ലാസ് വരെ (പ്രൈമറി ലെവൽ)2. 9 മുതൽ 12 ക്ലാസ് വരെ (സെക്കൻഡറി ലെവൽ )3. കോളേജ് വിദ്യാർത്ഥികൾ (കോളേജ് ലെവൽ)4. എല്ലാവർക്കും (ജനറൽ)