കൊച്ചി: പോപ്പുലര്‍ ഫൈനാന്‍സ് കേസില്‍ സിബിഐക്കതിരെ നിക്ഷേപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. നിക്ഷേപകരുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണം കാര്യക്ഷമമെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു.
പ്രത്യേക സംഘം അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണത്തില്‍ കാര്യക്ഷമമല്ലെന്നായിരുന്നു നിക്ഷേപകരുടെ പരാതി.
സിബിഐ കൊച്ചി യൂണിറ്റാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.
നിലവിൽ 1368 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.