ന്യൂയോർക്ക്: ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ കൊറോൺ വാക്സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ് കമ്പനി 72% ഫലപ്രാപ്തി അവകാശപ്പെടുന്നത്. അമേരിക്കയിൽ അടിയന്തര ഉപയോഗ അനുമതിയ്ക്കായി യുഎസ് എഫ്ഡിഎയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ജോൺസൺ ആന്റ് ജോൺസൺ.
ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളിൽ പരീക്ഷിച്ചപ്പോഴാണ് ജോൺസൺ ആൻ്‍റ് ജോൺസണിന്‍റെ ഫലപ്രാപ്തി ഈ അളവിൽ ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് സിംഗിൾ ഡോസാണെന്നതാണ് ഇതിൻ്റെ പ്രത്യേകത. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്.
അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവർത്തകരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്. അതിൽ വൈറസിന്‍റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്. ലാറ്റിനമേരിക്കയിൽ 66% മാത്രമായിരുന്നു വാക്സീന്‍റെ ഫലപ്രാപ്തി. നോവൽ കൊറോണവൈറസിന്‍റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 57% മാത്രമായിരുന്നു വൈറസിന്‍റെ ഫലപ്രാപ്തി.