Home State അഭയക്കേസിൽ സിസ്റ്റര്‍ സെഫിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

അഭയക്കേസിൽ സിസ്റ്റര്‍ സെഫിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

0

കൊച്ചി: അഭയ കൊല്ലപെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നാംപ്രതി സിസ്റ്റര്‍ സെഫിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീലില്‍ സിബിഐയോട് വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കേസിലെ ഒന്നാംപ്രതി തോമസ് കോട്ടൂരിന്റെ അപ്പീല്‍ കോടതി മുന്‍പു ഫയലില്‍ സ്വീകരിച്ചിരുന്നു. ശിക്ഷയ്ക്ക് ഉതകുന്ന രീതിയിലുള്ള കാരണങ്ങള്‍ തെളിവു നിയമപ്രകാരം തെളിയിക്കപ്പെട്ടിട്ടില്ലെന്നു സിസ്റ്റർ സെഫി കോടതിയില്‍ ബോധിപ്പിച്ചു. ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ്
എം.ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here