മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

മലപ്പുറം: മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. മു​സ്ലിം​ലീ​ഗ്-​സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദി​ന് കു​ത്തേ​റ്റ​ത്.സമീറിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. സം​ഘ​ർ​ഷ​ത്തി​ലെ​ർ​പ്പെ​ട്ട​വ​രെ പി​ടി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ​താ​ണ് സ​മീ​ർ.

അതേസമയം കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. പ്രദേശത്ത് രാഷ്‌ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നി​സാം, അ​ബ്ദു​ൾ മ​ജീ​ദ്, മൊ​യി​ൻ എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.