Home State കെഎസ്ആര്‍ടിസി നിയമ വിഭാഗം കാര്യക്ഷമമല്ലെന്ന് എംഡി; ചീഫ് ലോ ഓഫീസറെ മാറ്റി

കെഎസ്ആര്‍ടിസി നിയമ വിഭാഗം കാര്യക്ഷമമല്ലെന്ന് എംഡി; ചീഫ് ലോ ഓഫീസറെ മാറ്റി

0

കൊച്ചി: കെഎസ്ആര്‍ടിസി നിയമ വിഭാഗം കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചീഫ് ലോ ഓഫീസര്‍ എസ്. രാധാകൃഷ്ണനെ എംഡി മാറ്റി. എറണാകുളം ഡെപ്യൂട്ടി ലാ ഓഫീസറും ലെയ്‌സണ്‍ ഓഫീസറുമായ പിഎന്‍. ഹേനയ്ക്കു പകരം ചുമതല നല്‍കി. നിയമ വിഭാഗം ആകെ അഴിച്ചുപണിയാനാണു സിഎംഡി ബിജു പ്രഭാകറിന്റെ തീരുമാനം.

നിയമവിഭാഗം അഴിച്ചുപണിയാൻ ഹൈക്കോടതിയിലെ അഭിഭാഷകരെ ഉള്‍പ്പെടുത്തി നിയമ ഉപദേശക പാനല്‍ രൂപീകരിക്കും. ദക്ഷിണമേഖലയിലെ പെന്‍ഷന്‍കാര്യ വിഭാഗത്തിലേക്കാണു രാധാകൃഷ്ണനു മാറ്റം. മേഖലയിലെ യൂണിറ്റുകളും വര്‍ക്‌ഷോപ്പുകളും എംഎസിറ്റി സംബന്ധിച്ച കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ചുമതലയും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here