ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതർ. ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ ഗാസിപുരിൽ സമരം ചെയ്യുന്ന കർഷകരോടാണ് ഇവിടെനിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസിയാബാദ് ജില്ലാ ഭരണകൂടമാണ് നിർദേശം നൽകിയത്. സമരക്കാർ റോഡുകളിൽനിന്നും മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം അതിര്‍ത്തികളിലെ കര്‍ഷക സമര വേദികള്‍ക്ക് മുന്നില്‍ വന്‍ സേനാ വിന്യാസം ഏർപ്പെടുത്തി. ഹരിയാന അതിര്‍ത്തിയായ സിംഘുവിലും യുപി അതിര്‍ത്തിയായ ഗാസിപ്പൂരിലും വന്‍ സേനാ വിന്യാസമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമരക്കാരെ ഒഴിപ്പിക്കല്‍ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നെന്ന സൂചന നല്‍കും വിധമാണ് സേനാ വിന്യാസം.
സംഘര്‍ഷത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി ഡെല്‍ഹി പൊലീസ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സേനാവിന്യാസം ഒരുക്കിയിരിക്കുന്നത്. സിംഘുവില്‍ റോഡിന്റെ ഒരുവശത്ത് നിന്ന് മറ്റൊരു വശത്തേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പൊലീസ് വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഇവിടെ ജലപീരങ്കി ഉൾപ്പെടെയുള്ള വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.
സമരം തുടരുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഒരുവിഭാഗം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ദേശീയപതാകകളുമായി എത്തിയ സംഘം, തങ്ങള്‍ പ്രദേശവാസികളാണ് എന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡെല്‍ഹി പൊലീസ് വന്‍ സേനാസന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
യുപി-ഡെല്‍ഹി അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ സമരവേദിയിലേക്കുള്ള വൈദ്യുതി, ജല വിതരണം നേരത്തെ നിര്‍ത്തിയിരുന്നു. സൗകര്യങ്ങള്‍ ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പിന്നാലെ ഇന്ന് ഉച്ചയോടെ ജലവിതരണവും നിര്‍ത്തി.
ട്രാക്ടർ റാലിക്കിടെ രാജ്യതലസ്ഥാനത്തുണ്ടായ അതിക്രമങ്ങളിൽ രാജ്യദ്രോഹക്കുറ്റം കൂടി ഉൾപ്പെടുത്തി കർഷർക്കെതിരേ കേസെടുക്കാനാണ് പോലീസ് നീക്കം. എന്നാൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകൾ അറിയിച്ചു.