Home National സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് അദേഹത്തിനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രിയിലുണ്ട്.

അതേസമയം കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആശുപത്രയിലേക്ക് എത്തിയ ഉടന്‍ തന്നെ എമര്‍ജൻസി റൂമിലേക്ക് അദേഹത്തെ മാറ്റി. ഈ മാസാദ്യം ഹൃദായാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു.

നേരത്തേ ചികിൽസയ്ക്ക് ശേഷം ജനുവരി ഏഴിനാണ് ആശുപത്രി വിട്ടത്. വീട്ടിലേക്ക് മാറ്റിയപ്പോൾ ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ദിവസേന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here