Home National ഓണ്‍ലൈന്‍ റമ്മി; വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും കോടതി നോട്ടീസ്

ഓണ്‍ലൈന്‍ റമ്മി; വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും കോടതി നോട്ടീസ്

0

കൊച്ചി: ഓൺലൈൻ റമ്മിക്കെതിരായ ഹർജിയിൽ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലിക്കും തമന്നയ്ക്കും അജു വർഗീസിനും എതിരേയാണ് നോട്ടീസ്. ഓൺലൈൻ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ്.

തൃശ്ശൂർ സ്വദേശിയായ പോളി വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഓൺലൈൻ ആയുള്ള റമ്മി മത്സരങ്ങൾ ധാരാളമായി വരുന്നു. അത് നിയമപരമായി തടയണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. മറ്റ് സംസ്ഥാനങ്ങൾ ഇത് ചെയ്തിട്ടുണ്ട്.

കേരളത്തിൽ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അതിൽ ഓൺലൈൻ റമ്മി എന്ന വിഷയം ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ നിയമപരമായി തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾ പ്രേക്ഷകരെ ആകർഷിക്കുകയും മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേർക്കും നോട്ടീസ് അയക്കാൻ ഉത്തരവായത്. സംസ്ഥാന സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേൾക്കും.

LEAVE A REPLY

Please enter your comment!
Please enter your name here