പട്ന: ബിഹാർ ബിജെപി സംസ്ഥാന വക്താവ് അസ്ഫർ ഷംസിക്ക് അജ്ഞാതരുടെ വെടിയേറ്റു. ഗുരുതര പരിക്കേറ്റ ഷംസി പട്ന മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഷംസി അധ്യാപകനായി ജോലി ചെയ്യുന്ന മംഗറർ ജില്ലയിലെ കോളജിൽ ഇന്ന് 11.30ഓടെയാണ് വെടിയേറ്റത്. വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്. ഷംസിക്ക് കോളജിലെ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.
ഷംസി കോളജിലെത്തി കാറിൽ നിന്നും ഇറങ്ങവേ പതിയിരുന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ ഗുരുതര പരിക്കേറ്റ ഷംസി മരിച്ചെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.