പെരുമ്പാവൂര്‍: പ്രതിദിനം കൊറോണ രോഗികള്‍ പെരുകുന്ന കേരളത്തില്‍ കൊറോണനന്തരം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുെട എണ്ണവും വർധിക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ പതിനഞ്ചുകാരന് കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. പോസ്റ്റ് കൊറോണ ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
നവംബര്‍ ഇരുപതിന് കൊറോണ നെഗറ്റീവായി കൃത്യം ഒരുമാസത്തിനുളളില്‍ ഡീനില്‍ കൊറോണനന്തര ആരോഗ്യപ്രശ്നങ്ങളുമെത്തി. പനിയോടെയെത്തിയ പോസ്റ്റ് കൊറോണ സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ.
കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ. തുടര്‍ ചികിത്സയിലൂടെ കാഴ്ച തിരിച്ചുപിടിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നു. പക്ഷേ മാര്‍ച്ചില് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷ ഈ അവസ്ഥയില്‍ എങ്ങനെ എഴുതുമെന്ന ആശങ്കയും ഡീനിനും മാതാപിതാക്കള്‍ക്കുമുണ്ട്.
കൊറോണയ്ക്ക് ശേഷം സങ്കീര്‍ണ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം പെരുകുമ്പോള്‍ പോസ്റ്റ് കൊറോണ ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് കുറച്ച് കൂടി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു.