Home National എസ്പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ ; കെഎസ് ചിത്രയ്ക്ക് പത്മഭൂഷണ്‍; കൈതപ്രത്തിന് പത്മശ്രീ; പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

എസ്പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ ; കെഎസ് ചിത്രയ്ക്ക് പത്മഭൂഷണ്‍; കൈതപ്രത്തിന് പത്മശ്രീ; പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0

ന്യൂഡെല്‍ഹി: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു.

മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവർക്കാണ് പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here