ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ശേഷം ഇതാദ്യമായി റിപബ്ലിക് ദിനത്തിൽ റഫേൽ യുദ്ധവിമാനങ്ങൾ അന്തരീക്ഷത്തിൽ കരുത്ത് കാണിക്കും. വ്യോമാഭ്യാസത്തിലെ വെർട്ടിക്കൽ ചാർലീ ഫോർമേഷനിലാണ് റിപ്പബ്ലിക് ഡേ ഫ്‌ലൈ പാസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഒരു റഫേൽ വിമാനമാണ് വായുവിൽ പറന്നുയരാൻ തീരുമാനിച്ചിരിക്കുന്നത്.
രാജ്പഥിന് മുകളിലൂടെ വളരെ താഴ്ന്ന് പറക്കുന്ന തരത്തിലാണ് റഫേലിന്റെ പ്രദർശനം തീരുമാനിച്ചിരിക്കുന്നത്. രണ്ട് ജാഗ്വാർ വിമാനങ്ങളും രണ്ട് മിഗ് വിമാനങ്ങളും റഫേലിനൊപ്പം ആകാശത്ത് ഒരേ സമയം വ്യോമാഭ്യാസം നടത്തും.
റഫേലിനൊപ്പം ആകാശത്ത് 41 മറ്റ് ഇന്ത്യൻ യുദ്ധവിമാനങ്ങളും വിവിധ ഘട്ടങ്ങളിലായി പറന്നുയരും. പ്രദർശനത്തിൽ സുഖോയ്-30, മിഗ്-29 എന്നിവയാണുണ്ടാവുക. ആകെ 15 യുദ്ധ വിമാനങ്ങൾ പറന്നുയരും. ഹെലികോപ്റ്റർ വ്യൂഹത്തിൽ 21 എണ്ണം പ്രദർശനം നടത്തും