ശ്രീനഗർ: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു. വടക്കൻ കാഷ്മീരിലെ കുപ്വാരയിൽ മിനി ട്രക്കിനുള്ളിലാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു-ശ്രീനഗർ പാതയിൽ ജവഹർ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്ചയിലാണ് ഇവർ കുടുങ്ങിയത്.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും ഡ്രൈവർമാരും രംഗത്തെത്തി. ഇരുവരുടെയും മരണത്തിന് സർക്കാർ ഉത്തരവാദികളാണെന്ന് ഇവർ ആരോപിച്ചു. പോലീസിനു നേരെ ജനക്കൂട്ടം കല്ലെറിയുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.