തിരുവനന്തപുരം: ജനാഭിപ്രായം കേട്ടാകും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രിക തയ്യാറാക്കുകയെന്ന് പാർട്ടി പത്രിക തയ്യാറാക്കാനുള്ള ചുമതലക്കാരൻ ശശിതരൂർ.
സംസ്ഥാനത്തുടനീളം പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുമെന്നും വികസനത്തിലാകും ഊന്നൽ നൽകുകയെന്നും അദ്ദേഹം പറഞ്ഞു. ഇടതിൻ്റെ വികസനചിന്തകൾ 19 ആം നൂറ്റാണ്ടിലേതാണെന്നും തരൂർ വിമർശിച്ചു.
എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടനപത്രിക തയ്യാറാക്കാൻ തരൂർ സംസ്ഥാന പര്യടനം നടത്തും. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ മാനദണ്ഡമെന്ന് സംസ്ഥാനത്തെത്തിയ ഹൈക്കമാൻഡ് പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.