Home National കടുത്ത അണുബാധ; ലാലുപ്രസാദ് യാദവിനെ ഡെല്‍ഹി എയിംസിൽ പ്രവേശിപ്പിച്ചു

കടുത്ത അണുബാധ; ലാലുപ്രസാദ് യാദവിനെ ഡെല്‍ഹി എയിംസിൽ പ്രവേശിപ്പിച്ചു

0

ന്യൂഡെൽഹി : കടുത്ത അണുബാധയെത്തുടർന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ ഡെല്‍ഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ റിംസില്‍ നിന്നാണ് ലാലുവിനെ എയിംസിലേക്ക് എത്തിച്ചത്. ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. അസുഖങ്ങള്‍ക്ക് പുറമേ കടുത്ത അണുബാധ ലാലുവിനുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിന്റെ കുടുംബാംഗങ്ങളെ പൊലീസ് ആരോഗ്യ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. 1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here