Home National അർണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗികരഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ

അർണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗികരഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ

0

മുംബൈ: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടി മഹാരാഷ്ട്ര സർക്കാർ. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ബാർക് മുൻ സിഇഒ. പാർഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട നിർണായ വിവരം അർണബിന് എങ്ങനെ ലഭിച്ചുവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തോട് ചോദിച്ചു.’ ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പുതന്നെ അർണബിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്സാപ്പ് ചാറ്റിലുളളത്.

പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക മേധാവി തുടങ്ങി വളരെ കുറച്ച് പേർക്ക് മാത്രമറിയാവുന്ന ഇത്തരം നിർണായകമായ ഒരു കാര്യം എങ്ങനെയാണ് അർണബിന് ലഭിച്ചതെന്ന് കേന്ദ്രത്തോട് ഞങ്ങൾ ചോദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുളള വിഷയമാണ്.

കേന്ദ്രം നിർബന്ധമായും ഉത്തരം നൽകണം. 1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാനകുമോ എന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുകയാണ് എന്നും അനിൽ ദേശ്മുഖ് വ്യക്തമാക്കി.

വാട്സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാർലമെന്ററിസമിതി (ജെപിസി) അന്വേഷിക്കണമെന്ന് വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടതിന് പിറകേയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here