ന്യൂയോർക്ക്: അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് 30 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങുന്നു. എയർബാഗ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പിഴവിനെ തുടർന്നാണ് കമ്പനിയുടെ നടപടി.
റേഞ്ചർ, ഫ്യൂഷൻ, എഡ്ജ്, ലിങ്കൺ സൈഫർ/എംകെസെഡ്, മെർകുറി മിലൻ, ലിങ്കൺ എംകെഎക്സ് തുടങ്ങിയ കാറുകളിലാണ് തകരാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ നിർമിച്ച കാറുകളാണിവ.
അമേരിക്കയിൽ മാത്രം 27 ലക്ഷം കാറുകൾ തിരിച്ചു വിളിക്കും. അതേസമയം, 30 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുക വഴി ഫോർഡിന് 610 ദശലക്ഷം ഡോളറാണ് ചെലവ് വരികയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.