Home State കല്ലാറിൽ കാട്ടാന ചെരിഞ്ഞു: അമ്മയെ വിട്ടുപോകാതെ കുട്ടിയാന

കല്ലാറിൽ കാട്ടാന ചെരിഞ്ഞു: അമ്മയെ വിട്ടുപോകാതെ കുട്ടിയാന

0

തിരുവനന്തപുരം: വിതുര കല്ലാറിൽ കാട്ടാന ചെരിഞ്ഞു. വനാതിർത്തിയോട് ചേർന്നാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് ചെരിഞ്ഞതെന്നാണ് സംശയം.

രാവിലെയോടെയാണ് റബ്ബർതോട്ടത്തിനോട് ചേർന്ന് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബർവെട്ടാനെത്തിയ തൊഴിലാളികളാണ് ആനയെ ആദ്യം കാണുന്നത്.

ആന ചെരിഞ്ഞ വിവരമറിയാതെ കുട്ടിയാന അടുത്തുനിലയുറപ്പിച്ചിരിക്കുകയാണ്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.

വിഷം ഉള്ളിൽ ചെന്നാണ് ആന ചെരിഞ്ഞതെന്ന സംശയമാണ് വനം വകുപ്പ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ വിവരം ലഭ്യമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here