പാലക്കാട്: വാതോരാതെ പ്രസംഗിച്ച് ഊറ്റം കൊള്ളുന്ന നവോത്ഥാന നായകരുള്ള കേരളത്തിൽ ശവസംസ്കാരത്തിന് പോലും ജാതി ചോദിക്കുന്ന ദയനീയ ചിത്രം പുറത്തു വന്നിട്ടും പട്ടികജാതിക്കാർക്ക് നീതിയില്ല. ഏഴുമാസം മുമ്പ് നടത്തിയ മൃതസംസ്ക്കാര ശവസംസ്കാരത്തിൻ്റെ പട്ടികജാതി കുടുംബത്തെ വേട്ടയാടി അധികൃതർ.
അട്ടപ്പാടി പുതൂര്‍ ശ്മശാനത്തിലാണ്, പട്ടിക ജാതിക്കാരുടെ മൃതദേഹ സംസ്കരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. പട്ടികജാതിക്കാര്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ സംസ്കാരം നടത്താന്‍ അനുവാദം നല്‍കിയ സിപിഐ ഭരിക്കുന്ന പഞ്ചായത്ത് ജാതി വിവേചനം അവസാനിപ്പിക്കാനുള്ള നടപടികളെടുത്തതുമില്ല. അതുകൊണ്ട് തന്നെ ഭീഷണിയും വേട്ടയാടൽ ഇപ്പോഴും നിലനിൽക്കുകയാണ്.
ഏഴുമാസം മുമ്പ് മരിച്ച അട്ടപ്പാടി ഉമ്മത്തും പടിയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ശകുന്തളയുടെ ബന്ധുക്കള്‍ക്ക് ഇന്നും അപമാനത്തിന്‍റെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. വര്‍ഷങ്ങളായി അനുഭവിച്ച ജാതി വിവേചനം മരണാനന്തരവും പിന്തുടരുകയാണ്. വനഭൂമിയിലായിരുന്നു പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയിരുന്നത്.
എന്നാൽ, വനം വകുപ്പ് മറ്റൊരിടം കണ്ടെത്തണമെന്ന് പറഞ്ഞതോടെ പ്രതിസന്ധിയിൽ ആകുകയായിരുന്നു. ഒടുവില്‍ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്‍റ് കണ്ടെത്തിയ പരിഹാരം പുറമ്പോക്കില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള സൗകര്യമൊരുക്കലായിരുന്നു.
അതേസമയം, കീഴ്ജാതിക്കാരെ കൂടെക്കൂട്ടാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പുതൂര് പൊതു ശ്മശാനത്തിന്‍റെ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന വേലുച്ചാമി പറയുന്നത്. ശകുന്തളയുടെ മൃതദേഹം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അനുമതിയോടെ സംസ്കരിചതെങ്കിൽ പോലും ഈ എഴുമസങ്ങൾക്കിപ്പുറവും ശകുന്തളയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന ഭീഷണിയും വേട്ടയാടലും നിലനിൽക്കുകയാണ്.