Home National ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ സോം​നാ​ഥ് ഭാര​തി​ക്ക് ര​ണ്ടു വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ

ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ സോം​നാ​ഥ് ഭാര​തി​ക്ക് ര​ണ്ടു വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ

0

ന്യൂ​ഡെല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ സോം​നാ​ഥ് ഭാര​തി​ക്ക് ര​ണ്ടു വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ. ഡെല്‍​ഹി ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2016ല്‍ ​ഡ​ല്‍​ഹി എ​യിം​സി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് കോ​ട​തി വി​ധി.

കേ​സി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ നാ​ല് പേ​രെ കോ​ട​തി വെ​റു​തെ വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സോം​നാ​ഥ് ഭാ​ര​തി ഡെല്‍​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.തടവ്​ ശിക്ഷക്ക്​ പുറമേ അഡീഷണല്‍ ചീഫ്​ മെട്രോപൊളിറ്റിന്‍ മജിസ്ട്രേറ്റ്​ രവീന്ദ്ര കുമാര്‍ പാണ്ഡ്യ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്​.

പ്രോസിക്യൂഷന്‍ കേസ്​ പ്രകാരം സോംനാഥ്​ ഭാരതിയും മറ്റ്​ 300 പേര്​ ചേര്‍ന്ന്​ എയിംസിന്‍റെ വേലി തകര്‍ത്ത്​ അതിക്രമിച്ച്‌​ കടക്കുകയായിരുന്നു. പിഴവുകളില്ലാതെ​ കേസ്​ തെളിയിക്കാന്‍ പ്രോസിക്യൂഷന്​ കഴിഞ്ഞുവെന്ന്​ കോടതി നിരീക്ഷിച്ചു.

ഐ.പി.സി സെക്ഷന്‍ 323, 353, 147 വകുപ്പുകള്‍ പ്രകാരമാണ്​ കോടതി സോംനാഥ്​ ഭാരതിയെ ശിക്ഷിച്ചത്​. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരായ വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here