ന്യൂഡെൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. സിദ്ദീഖ് കാപ്പന് രോഗിണിയായ മാതാവിനെ വിഡിയോ കോൺഫ്രൻസ് വഴി കാണാൻ സുപ്രീംകോടതി അനുമതി നൽകി.
ഹരജിയിൽ എത്രയും പെട്ടെന്ന് വാദം കേൾക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. കപിൽ സിബലാണ് സിദ്ദിഖ് കാപ്പനുവേണ്ടി ഹാജരായത്. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറിയിച്ചു.
ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഒക്ടോബറിൽ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.