Home State തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു

തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു

0

തൃശൂർ: കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് നേടി. 998 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥി രാമനാഥന് എതിരെ കോൺഗ്രസ് റിബൽ രാമൻകുട്ടിയാണ് ഇടതു സ്ഥാനാർഥിയായി മത്സരിച്ചത്.

കെ. രാമനാഥൻ 2052 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ അഡ്വ. മഠത്തിൽ രാമൻകുട്ടി 1049 വോട്ടും എൻഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി.

ഇതോടെ കോൺഗ്രസ് റിബലായ മേയറുടെ ഒറ്റ വോട്ട് ഭൂരിപക്ഷത്തിലായി കോർപറേഷൻ ഭരണം. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം.കെ മുകുന്ദന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here