Home State കളമശേരിയിൽ ഇടതു സ്വതന്ത്രന് വിജയം; എൽഡിഎഫ് ഭരണം പിടിക്കും

കളമശേരിയിൽ ഇടതു സ്വതന്ത്രന് വിജയം; എൽഡിഎഫ് ഭരണം പിടിക്കും

0

കൊച്ചി: കളമശേരി 37ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്ര സ്ഥാനാർഥി റഫീഖ് മരയ്ക്കാർ ആണ് 64 വോട്ടുകൾക്ക് വൻ വിജയം നേടിയത്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

എല്‍ഡിഎഫ് സ്ഥാനാർഥി റഫീഖ് മറയ്ക്കാറിന് ലഭിച്ചത് 308 വോട്ട്. യുഡിഎഫ് സ്ഥാനാർഥി വി.എസ് സമീലിന് ലഭിച്ചത് 244 വോട്ട്. ‌‌കോൺഗ്രസ് വിമതനായി മത്സരിച്ച ഷിബു സിദ്ദിഖ് 207 വോട്ടുകൾ പിടിച്ചത് നിർണായകമായി. യുഡിഎഫ് 21, എല്‍ഡിഎഫ് 20 എന്നാണ് കക്ഷിനില.

ഭരണമാറ്റത്തിന് നിലവിൽ സാധ്യതയില്ല. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 74. 52 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
ഇപ്പോൾ വിട്ടുനിൽക്കുന്ന വിമതർ തങ്ങൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതിനാൽ തന്നെ ഇത്തരത്തിൽ ഭരണം പിടിക്കമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്.

LEAVE A REPLY

Please enter your comment!
Please enter your name here