Home State കണ്ണൂർ ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫിന്‌ വിജയം

കണ്ണൂർ ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫിന്‌ വിജയം

0

കണ്ണൂർ: ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർഥി സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ്‌ പരാജയപ്പെടുത്തിയത്. നിലവിൽ യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റാണ്‌ തില്ലങ്കേരി.

എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് എൽഡിഎഫ് ലീഡ് നേടുന്നത്. യുഡിഎഫ്‌ സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കേണ്ടിവന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here