Home State തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്‌ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു

തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്‌ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു

0

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്‌ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

വൈകീട്ട് 4.15ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു. ഇതിനിടയിൽ ബസ്‌ കാറിലുമിടിച്ചു. കാർ ഭാഗികമായി തകർന്നു.

പരിക്കേറ്റ 14പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് കോട്ടയം-തിരുവല്ല പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here