Home Politics ബിജെപി തെരഞ്ഞടുപ്പ് തന്ത്രങ്ങൾ മെനയാൻ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡ അടുത്തമാസം കേരളത്തിലെത്തും

ബിജെപി തെരഞ്ഞടുപ്പ് തന്ത്രങ്ങൾ മെനയാൻ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡ അടുത്തമാസം കേരളത്തിലെത്തും

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടി തന്ത്രങ്ങൾക്ക് രൂപം കൊടുക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ കേരളത്തിലെത്തും. ഫെബ്രുവരി ആദ്യആഴ്ച നഡ്ഡ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി കോര്‍ കമ്മിറ്റിയിലും തിരുവനന്തപുരത്തെ ചര്‍ച്ചകളിലും തൃശ്ശൂരിലെ പൊതുയോഗത്തിലും നഡ്ഡ പങ്കെടുക്കും. പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.

തിയതി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ജനുവരി അവസാനം ബിജെപിയുടെ സംസ്ഥാന സമിതി തൃശ്ശൂരില്‍ ചേരുന്നുണ്ട്. ഈ സംസ്ഥാന സമിതിയിലാകും തിയതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.

തിരുവനന്തപുരത്തായിരിക്കും നഡ്ഡ ആദ്യം എത്തുക. തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കളുമായും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുമായും മറ്റും ചര്‍ച്ച നടത്തും. ശേഷം കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. രണ്ടാമത്തെ ദിവസം തൃശ്ശൂരിലായിരിക്കും നഡ്ഡ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here