മംഗലപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനെ (65) പോക്സോ വകുപ്പ് ചുമത്തി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതും ആറും വയസ്സുള്ള സഹോദരിമാരാണ് അതിക്രമത്തിനിരയായത്.
അമ്മ വിദേശത്തായതിനാൽ അമ്മൂമ്മയുടെ കൂടെ വാടകവീട്ടിലാണ് കുട്ടികൾ താമസിക്കുന്നത്. നിത്യസന്ദർശകനായിരുന്ന പ്രതി കഴിഞ്ഞ നാലുമാസത്തോളമായി കുട്ടികൾക്കെതിരെ അതിക്രമം നടത്തിവരുകയായിരുന്നു, പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.
കുട്ടികൾ അയൽവാസികളോട് വിവരം പറഞ്ഞതിനെതുടർന്നാണ് വിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ കുട്ടികൾ ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.