Home Covid-19 രണ്ടാംഘട്ട കൊറോണ വാക്സിൻ വിതരത്തിൽ പങ്കാളിയാകാൻ പ്രധാനമന്ത്രിയും; മുഖ്യമന്ത്രിമാരും പട്ടികയിൽ

രണ്ടാംഘട്ട കൊറോണ വാക്സിൻ വിതരത്തിൽ പങ്കാളിയാകാൻ പ്രധാനമന്ത്രിയും; മുഖ്യമന്ത്രിമാരും പട്ടികയിൽ

0

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കും. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും. അൻപത് വയസ്സിന് മേൽ പ്രായമുള്ള എല്ലാ എംപിമാർക്കും എംഎൽഎ മാർക്കും വാക്സിൻ നൽകുമെന്നാണ് സൂചന. രണ്ടാംഘട്ടത്തിൽ അൻപത് വയസ്സിന് മേൽ പ്രായമുള്ളവർക്കാണ് മുൻഗണന നൽകുന്നത്.

കൊറോണയ്ക്കെതിരെയുള്ള വാക്സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യ പ്രവർത്തകർ, കൊറോണ മുൻനിര പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിയത്.

സിറം ഇൻസ്റ്റിട്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്കാണ് ഇന്ത്യയിൽ വിതരണാനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here