ഡോ​ള​ർക​ട​ത്ത് കേ​സ്; എം ​ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ക​സ്റ്റം​സ് ന​ട​പ​ടി. എ​റ​ണാ​കു​ളം സാമ്പത്തി​ക കു​റ്റാ​ന്വേ​ഷ​ണം കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ർ. നി​ല​വി​ൽ ഇ​ഡി​യു​ടെ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ർ.

അതേസമയം കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ സുഹൃത്തായ നാസ് അബ്ദുള്ളയെയും ലഫീർ മുഹമ്മദിനെയും കസ്റ്റസ് കൊച്ചിയിൽ ചോദ്യം ചെയ്യുകയാണ്. യുഎഇ കോൺസുലേറ്റിൻ്റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിൻ്റെ നിർണായക നടപടികൾ.

സ്പീക്കർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിൻ്റെ പേരിൽ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണ്ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതൽ സിം കാർഡ് പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾക്കായാണ് നാസിൻ്റെ മൊഴിയെടുത്തത്.

മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ശിവശങ്കറിൻ്റെ നിർദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീർ മുഹമ്മദിൻ്റെ മൊഴി എടുത്തത്. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സ്വപ്ന കോളേജിൽ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോളേജിൻ്റെ പാർട്ടണർമാരിൽ ഒരാളായ ലഫീർ മുഹമ്മദിനെ ചോദ്യം ചെയ്തത്.