Home Politics ഇഡിയെ പേടിച്ചാണോ കുഞ്ഞാലിക്കുട്ടി വരുന്നത്; സമസ്ത മാസികയില്‍ ലീഗിനെതിരെ സാക്ഷാൽ കെ ടി ജലീല്‍

ഇഡിയെ പേടിച്ചാണോ കുഞ്ഞാലിക്കുട്ടി വരുന്നത്; സമസ്ത മാസികയില്‍ ലീഗിനെതിരെ സാക്ഷാൽ കെ ടി ജലീല്‍

0

കോഴിക്കോട്: പ്രധാനമന്ത്രി ഇഡിയെ ഉപയോഗിച്ച് നേതാക്കളെയെല്ലാം വേട്ടയാടുന്നത് കൊണ്ട് പേടിച്ചാണോ പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് വരുന്നതെന്ന് മന്ത്രി കെ.ടി ജലീൽ. സമസ്ത പ്രസിദ്ധീകരണമായ സത്യധാരയിലാണ് ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും ശക്തമായി വിമർശിച്ച് കൊണ്ട് കെ.ടി ജലീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുസ്ലീം ലീഗ് വെൽഫെയർ പാർട്ടിയുമായി രഹസ്യ വേഴ്ച തുടരുമെന്നും ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടപ്പെട്ടുവെന്നും അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് സമസ്തയുടെ മാസികയായ സത്യധാരയിൽ ഇത്തരത്തിലുള്ള അഭിമുഖം വരുന്നത്. അതുകൊണ്ടു തന്നെ ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്കും വഴി വെച്ചിട്ടുമുണ്ട്.

ലീഗ് സമസ്തയെ സമ്മർദ്ധത്തിലാക്കുന്നുവെന്ന ചർച്ച സജീവമാകുന്നതിനിടെയാണ് സമസ്തയുടെ മുഖപത്രത്തിൽ തന്നെ ലീഗിനെതിരേ ജലീലിന്റെ ലേഖനമെത്തുന്നത്. ലീഗ് സിപിഎമ്മിനെതിരെ ഉയർത്തുന്ന ഓരോ ചോദ്യങ്ങൾക്കും എണ്ണിയെണ്ണി മറുപടിയും ജലീൽ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here