Home National സ്വകാര്യതാ നയത്തിലെ മാറ്റം പിന്‍വലിക്കണമെന്ന് വാട്‌സ്ആപ്പിനോട് കേന്ദ്ര സര്‍ക്കാര്‍

സ്വകാര്യതാ നയത്തിലെ മാറ്റം പിന്‍വലിക്കണമെന്ന് വാട്‌സ്ആപ്പിനോട് കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡെൽഹി: ഇന്ത്യക്കാരായ ഉപയോക്താക്കൾക്ക് സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ വാട്സ്ആപ്പിനോട് നിർദേശിച്ച് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ടിന് കത്തെഴുതി.

ഏകപക്ഷീയമായ നയമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കളുടെ സന്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഫേയ്സ്ബുക്കിന് നൽകാനുള്ള വാട്സ്ആപ്പിന്റെ നീക്കം ഉപയോക്താക്കൾക്ക് സുരക്ഷാ ഭീഷണിയുയർത്തും. വാട്സ്ആപ്പിന്റെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.

കമ്പനി ഇപ്പോൾ കൊണ്ടുവരാൻ ശ്രമിക്കുന്ന മാറ്റങ്ങൾ ഇന്ത്യക്കാരുടെ പരമാധികാരത്തെയും തിരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച് ആശങ്കയുണർത്തുന്നതാണെന്നും കത്തിൽ പറയുന്നു.

വിവരങ്ങളുടെ സ്വകാര്യത, തിരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here