Home Local News കൂട്ടുകാരനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൂട്ടുകാരനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0

കൊച്ചി: കൂട്ടുകാരനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എരൂര്‍ കോടംകുളങ്ങര ആനക്കുളത്തില്‍ ചൊവ്വാഴ്ച രാവിലെ 11 നായിരുന്നു അപകടം. മരട് ജയന്തി റോഡ് പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകന്‍ ഇമ്മാനുവല്‍ (13) ആണ് മരിച്ചത്. എരൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഇമ്മാനുവല്‍.

കൂട്ടുകാരന്റെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. സൈക്കിളില്‍ കൂട്ടുകാരനൊപ്പം ആനക്കുളത്തില്‍ എത്തി കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍തെന്നി മുങ്ങിപ്പോകുകയായിരുന്നു. കൂട്ടുകാരന്റെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് കുട്ടിയെ കണ്ടെടുക്കാന്‍ സാധിച്ചത്.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടവും കൊറോണ പരിശോധനയും കഴിഞ്ഞ ശേഷം നാളെ രാവിലെ 11.30ന് സംസ്‌ക്കാരം നടത്തും. ഇമാനുവലിന്റെ കണ്ണുകള്‍ ദാനം ചെയ്തുവെന്നും ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങള്‍: സിസ്റ്റര്‍ മെര്‍ലി, റോസ്, അമ്മ: സിബി

LEAVE A REPLY

Please enter your comment!
Please enter your name here