തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന്. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും.
സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത മാസത്തെ സംസ്ഥാന കൗൺസിലാണ് പരിഗണിക്കുകയെങ്കിലും പ്രാഥമിക ചർച്ചകൾ ഇന്നുണ്ടാകും. രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധന വെയ്ക്കരുതെന്ന നിലപാടിലാണ് ഒരു വിഭാഗങ്ങളും. ഇതും ഇന്ന് ചർച്ചയായേക്കും.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡെൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടി എന്നിവർ ഹൈക്കമാന്റുമായി ചർച്ച നടത്തും. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും, ഡിസിസി പുനഃസംഘടനയിലും യോഗത്തിൽ തീരുമാനമുണ്ടായേക്കും.