Home Local News കടയ്ക്കാവൂർ പോക്സോക്കേസിൽ കുട്ടിയുടെ അമ്മയുടെ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

കടയ്ക്കാവൂർ പോക്സോക്കേസിൽ കുട്ടിയുടെ അമ്മയുടെ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

0

കൊച്ചി: കടയ്ക്കാവൂർ പോക്സോക്കേസിൽ കുട്ടിയുടെ അമ്മ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹർജി വേഗത്തിൽ പരിഗണിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.

അതേസമയം ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകി. കേസിൽ പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഐ ജി കൂടുതൽ പരിശോധനകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കൂ.

കുട്ടിയുടെ വിശദ മെഡിക്കൽ പരിശോധന കൂടി പൂർത്തിയായ ശേഷമാകും നടപടികൾ പൂർത്തീകരിക്കുക.
കേസിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ ഐജി ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് ഉടനെ സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഐജി.

LEAVE A REPLY

Please enter your comment!
Please enter your name here