കൊച്ചി: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. എന്നാൽ മഞ്ജുവിന്റെ സൂപ്പർ സ്റ്റാർ അമ്മ ഗിരിജാവാര്യരാണ്. അമ്മയുടെ പിറന്നാളിന് മനോഹരമായ ഒരു കുറിപ്പാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നിമിഷങ്ങൾക്കകം സംഗതി വൈറലായി.
”എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു.”” എന്നാണ് മഞ്ജു കുറിച്ചത്.
ഗിരിജയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഗിരിജാ വാര്യരുടെ മകൾ എന്നറിയപ്പെടുന്നതിനേക്കാൾ വലുതായി തനിക്കൊന്നുമില്ലെന്നും അഭിമാനമുണ്ടെന്നും മഞ്ജു കുറിച്ചു