Home State ശുചിമുറിയില്‍ 12 അടി നീളമുള്ള രാജവെമ്പാല; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശുചിമുറിയില്‍ 12 അടി നീളമുള്ള രാജവെമ്പാല; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

കൊച്ചി: വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാല. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ. നെല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചി മുറിയിലാണ് രാജവെമ്പാലയെ കണ്ടത്.

വീട്ടുകാര്‍ ശുചി മുറിയില്‍ പോയപ്പോള്‍ ക്ലോസറ്റിന് സമീപം രാജവെമ്പാലയെ കണ്ട് ഞെട്ടി. .ഉടന്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. വീടിന് പുറത്തുളള ശുചിമുറിയിലാണ് രാജവെമ്പാലയെ കണ്ടത്.

12 അടി നീളമുള്ള പെണ്‍ രാജവെമ്പാലയായിരുന്നു.സ്പെഷ്യല്‍ ഫോറെസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫീസര്‍ ജെ ബി സാബു, വാച്ചര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ രാജവെമ്പാലയെ പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here