കൊച്ചി: രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകണമെന്ന് സീറോമലബാര്‍ സഭയുടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ സിനഡ് ഉത്കണ്ഠ രേഖപ്പെടുത്തി. എത്യോപ്യായില്‍ ക്രിസ്തുമസ് കാലത്ത് 750 ല്‍ അധികം ക്രൈസ്തവര്‍ കിരാതമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഹൃദയഭേദകമായിരുന്നു. ആഫ്രിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്റെ കരുത്താണ് വിളിച്ചോതുന്നത്.
സുവിശേഷാനുസൃതമായ സഹനമാര്‍ഗ്ഗത്തിലൂടെ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ക്രൈസ്തവ സഹോദരങ്ങളെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ എല്ലാ വിശ്വാസികളോടും സിനഡ് ആഹ്വാനം ചെയ്തു.