ഇടുക്കി: പീരുമേട് എംഎൽഎ ഇഎസ് ബിജിമോൾക്ക് കൊറോണ സ്ഥിരീകരിച്ചു. പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാകുകയായിരുന്നു.
കൊറോണ പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാണ് എംഎൽഎ. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും ആന്‍റിജെൻ പരിശോധന നടത്തി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എംഎൽഎ അറിയിച്ചു.
സന്ദർശകരെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്നും ആവശ്യങ്ങൾക്ക് കുട്ടിക്കാനത്തെ ഓഫിസുമായി ബന്ധപ്പെടണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.