ഒസ്ലോ: നോർവെയിൽ കോറോണ വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു. വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ നിരവധി പേര്‍ക്ക് അസ്വസ്ഥകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇത്രയധികം വയോധികരുടെ മരണവും സ്ഥിരീകരിക്കുന്നത്.
അതേസമയം, വാക്സിനാണ് മരണകാരണമെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം കണ്ടെത്താന്‍ നോര്‍വെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
80 വയസിന് മുകളിലുള്ളവരില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് വാക്സിനേഷന് ശേഷം കാണപ്പെടുന്നത്. വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവര്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. ഇതായിരിക്കം മരണ കാരണമെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു.