ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിൽ സ്വയം നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കാനും അനാവശ്യ കിടമത്സരങ്ങൾ ഒഴിവാക്കാനും നടപടികളുമായി കേന്ദ്രസർക്കാർ.

നിലവിൽ ഡിജിറ്റൽ സിനിമാ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാൻ സൈബർ നിയമങ്ങളുടെ വിശാല പരിധി മാത്രമാണുള്ളത്. ഇത് മറികടക്കാനും നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്താനും കമ്പനികളെ പ്രേരിപ്പിക്കലാണ് പുതിയ നടപടികളിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ നിലവിലുള്ള ഏകദേശം നാല്പതോളം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ഒരുമിപ്പിക്കുന്നതിനും ഇവയുടെ മേൽ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടം ഉറപ്പുവരുത്തലുമാണ് ലക്ഷ്യം. നിലവിൽ നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ എന്നിവയാണ് പ്രധാനമായുള്ളത്
ഇതിനായി പ്രത്യേക വെബ് സൈറ്റും കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്.