Home State നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഹൈക്കോടതിയുടെ അനുമതി

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഹൈക്കോടതിയുടെ അനുമതി

0

കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി. ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി 19 ലേക്കു മാറ്റി. ബന്ധപ്പെട്ട മറ്റു ഹർജികളും അന്നു പരിഗണിക്കും. ഈ മാസം 21 നു കേസിന്റെ രഹസ്യ വിചാരണ വീണ്ടും തുടങ്ങും.

കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ 21 നു വിസ്തരിക്കും. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു സ്പെഷൽ പ്രോസിക്യൂട്ടർ രാജിവച്ചതിനെ തുടർന്നു വിചാരണ മുടങ്ങിയിരുന്നു. പുതിയ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണു വിചാരണ പുനരാരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here